Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 28 June 2017


അറിയിപ്പ് 

പൊതുവിദ്യാഭ്യാസ വകുപ്പിലെ  അദ്ധ്യാപകരും  ജിവനക്കാരും  പരാതികളും  അപേക്ഷകളും നേരിട്ട്  മുഖ്യ മന്ത്രിയുടെ  പരാതി  പരിഹാരസെല്ലിലേക്ക്  നേരിട്ട്  അയക്കാതെ ഉചിതമാർഗ്ഗേന  അയക്കാൻ  നിർദ്ദേശം  നൽകുന്ന  അഡിഷണൽ  ചീഫ്  സെക്രട്ടറിയുടെ  കത്ത്   താഴെ കൊടുക്കുന്നു    


Tuesday, 27 June 2017

.

വളരെ അടിയന്തിരം

ഐ ഇ ഡി  സ്കൊളര്ഷിപ്പ് റിന്യൂവല്‍ ലിസ്റ്റ്ഇന്ന് 4 മണിക്ക് മുമ്പ് ഈ ഓഫിസില്‍ സമര്പിക്കേണ്ടതാണ്.സമര്‍പിക്കേണ്ട വിധം താഴെ പറയുന്നു
name of student    uid num    name of school    udise code   class     B/G   

 nature of disability    %    category     bankname     A/C no.      IFSC ode of Bank


Saturday, 24 June 2017

Click here for Declaration

പ്രധാനാധ്യാപകരുടെ  അടിയന്തിര  ശ്രെദ്ധക്ക് 2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പ്രപ്പോസൽ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ജൂൺ 28 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. Annexure III ൽ കോളം നമ്പർ 4 ൽ 01.04.2018 ലെ അടിസ്ഥാന ശമ്പള വിവരങ്ങളാണ് നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് സ്റ്റാഫിന്റെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ്. 

Friday, 23 June 2017

ക്ലീൻ ക്യാമ്പസ് - circular  താഴെ  കൊടുക്കുന്നു 


 

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍സ്കൂളുകളി ലും അങ്കണവാടികളിലും ക്ലാസ് മുറികളില്‍ ഫാന്‍ സ്ഥാപിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് എല്ലാ സ്കൂളുകളിലും ഈ നിര്‍ദേശം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.   ഫാന്‍ സ്ഥാപിച്ച വിവരം എത്രയും പെട്ടെന്ന് ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

Thursday, 22 June 2017

ഉച്ച ഭക്ഷണ  പദ്ധതി  circular -കൈപറ്റു  രശീതി  തരാത്ത  സ്കൂളുകൾ .

1 )എ .എ ൽ ;പി  സ്കൂൾ,ആന്തൂർ
2 )എ .എ ൽ ;പി  സ്കൂൾ,ചേലേരി  മാപ്പിള
3 )എ .എ ൽ ;പി  സ്കൂൾ,കടമ്പേരി
4 )എ .എ ൽ ;പി  സ്കൂൾ, കമ്പിൽ
5 ) കാനൂൽ  ജൂബിലി എം എ .എ ൽ ;പി  സ്കൂൾ
6 )എ .എ ൽ ;പി ;എസ്  കോടല്ലൂർ
7 എ .എ ൽ ;പി എസ്  കോൾ തുരുത്തി
8 )എ .എ ൽ ;പി എസ് മയ്യിൽ
9 )എ .എ ൽ ;പി എസ് വേശാല  ഈസ്റ്റ്
10 )ജി  എ ൽ  പി  എസ്   വടക്കാഞ്ചേരി
11)കമ്പിൽ മാപ്പിള ഹൈ സ്കൂൾ
12 )മൊറാഴ  ജി  എച്ച്  എ സ്  എ സ് 


// അടിയന്തിരം // 

തളിപ്പറമ്പസൗത്ത്ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗം           24-6- 2017  ന്  ശനിയാഴ്ച    രാവിലെ  11   മണി ക്ക്‌    തളിപ്പറമ്പ സൗത്ത്   ബി  ആർ  സി യിൽ  വെച്ച്  ചേരുന്നു . യോഗത്തിൽ  താഴെ പറയുന്ന  രേഖകൾ  കൊണ്ടുവരേണ്ടതാണ് .


1) സ്കൂളിൽ നടപ്പിലാക്കിയ  ലഹരി  വിരുദ്ധ  പരിപാടിയുടെ          റിപ്പോർട്ട്.

2)സ്കൂൾ വാഹനത്തിന്റെ ചുമതല  നല്കിയ നോഡൽ  ഓഫീസറുടെ (അധ്യാപകൻ )പേര് , ഫോൺ  നമ്പർ  മുതലായവ 

3) ഉച്ചഭക്ഷണ circular   കൈപ്പറ്റ്  രശീതി 
4) May  മാസത്തെ  expenditure  സ്റ്റേറ്റ്മെന്റ്  

വായനാ പക്ഷാചരണത്തിന്റെ  ഭാഗമായി  നടത്തുന്ന  വായനാമത്സരം - നിർദ്ദേശങ്ങൾ  താഴെ കൊടുക്കുന്നു 

Vayana-1
Vayana -2

Tuesday, 20 June 2017


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധയ്ക്ക് // 

2017-2018  വർഷത്തെ തസ്തിക  നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം സമ്പൂർണ സോഫ്റ്റ്‌വെയറിൽ  നിന്നുള്ള  സ്ക്കൂൾ കൺസോളിഡേഷൻ   പ്രൊഫോർമ, ക്ലാസ്സ് &ഡിവിഷൻ  വൈസ്  റിപ്പോർട്ട് (പ്രധാനാധ്യാപകൻ, ക്ലാസ്സ്  ടീച്ചർ  എന്നിവർ   ഒപ്പിട്ടത് )എന്നിവ കൂടി  ഉള്ളടക്കം  ചെയ്ത്  സമർപ്പിക്കേണ്ടതാണ്.

ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശമനുസരിച്ചു ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ജൂണ്‍ 23 ന് വെള്ളിയാഴ്ച അസ്സംബ്ലി വിളിച്ചു ചേര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കേണ്ടതാണ്

പ്രതിജ്ഞ

സ്നേഹവും സന്തോഷവും നന്മയും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതില്ലാതാക്കുന്ന വിധത്തില്‍ പലതരം ലഹരിവസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കടന്നുവന്നിരിക്കുന്നു.

ലഹരി ഉപയോഗം ഭയവും മാനസിക രോഗവും ഉണ്ടാക്കും. കടബാധ്യതയും കുറ്റവാസനയും വര്‍ധിപ്പിക്കും. രോഗത്തിലേക്കും തുടര്‍ന്നു അകാല മരണത്തിലേക്കും നയിക്കും.

അതുകൊണ്ട് മദ്യം മയക്കുമരുന്ന് പുകയില പന്മാസാല തുടങ്ങിയ ലഹരി വസ്തുക്കള്‍ ഞാന്‍ ഉപയോഗിക്കില്ല. അതുപയോഗിക്കുന്നവരെ ഞാന്‍ പിന്തിരിപ്പിക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഞാന്‍ എന്റെ കടമ നിറവേറ്റും.

ലഹരി വിമുക്ത സമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടി എന്നാലാവുന്ന വിധം പരിശ്രമിക്കുമെന്നു ഞാന്‍ പ്രതിജ്ഞ എടുക്കുന്നു.

 

ജൂൺ 26 ലഹരിവിരുദ്ധദിനം -നേരിട്ടും അല്ലാതെയും ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നവരാണ് നമ്മുടെ കുട്ടികൾ. അതുകൊണ്ടുതന്നെ കുട്ടികൾ ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ പ്രതിജ്ഞ ജില്ലയിലെ LP,UP,HS വിദ്യാലയങ്ങളിൽ ജൂൺ 23 ന് വെള്ളിയാഴ്ച അസംബ്ലി വിളിച്ചുചേർത്ത് പ്രതിജ്ഞ എടുക്കുവാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്. പ്രതിജ്ഞ

Cheap Offers: http://bit.ly/gadgets_cheap

അടിയന്തിര ശ്രദ്ധക്ക് 

സുബ്രതോ കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉപജില്ലാ തല മത്സരങ്ങള്‍ ജൂണ്‍ 30 ന് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ് എന്ന്‍ വിദ്യാഭ്യാസ ഉപ ഡയറക്റ്റര്‍ അറിയിക്കുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ താഴെ കൊടുക്കുന്നു

 സര്‍ക്കുലര്‍


വളരെ അടിയന്തിരം

2017-18 വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിനായി നോമിനേഷന്‍ സമര്പിക്കേണ്ട അവസാന തിയ്യതി 30/06/2016 ആണ്.ഈ ഉപജില്ലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത   സ്കൂളുകളുടെ ലിസ്റ്റ് DDE യില്‍ നിന്ന് അയച്ചു തന്നത് ചുവടെ കൊടുക്കുന്നു.


1.കൊളച്ചേരി യു പി എസ്
2.പാമ്പുരുത്തി  എം യു പി എസ്
3.ജി എച്  എസ് ചട്ടുകപ്പാറ
4.രാധാകൃഷ്ണ യു പി എസ്
5.ചേലേരി യു പി എസ്
6.കയരളം യുപി എസ് 

7.മുല്ലക്കൊടി യു പി എസ്

8.ജി യു പി എസ് കടംബേരി
9.മൊറാഴ സി യു പി എസ്
10.ജി എച് എസ് മൊറാഴ
11.ജി യു പി എസ് മൊറാഴ
12.പരശ്ശിനികടവ് എച് എസ് എസ്
13.ഐ എം  എന്‍ എസ് ജി എച് എസ് എസ് ,മയ്യില്‍

14.മുയ്യം യു പി എസ് 

15.എച് എസ് ഇ എം എസ്, പള്ളിപറമ്പ
16.മജ്‌ലിസ് ഇംഗ്ലീഷ് സ്കൂള്‍,മാണിയൂര്‍
17.മരിയന്‍ സെന്‍റെര്‍ 

ലിസ്റ്റില്‍ ഉള്ള സ്കൂളുകള്‍ അടിയന്തിരമായി രെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ ത്തിയാക്കേണ്ടതാണ്.

 
സമ്പൂർണ്ണയുമായി  ബന്ധപ്പെട്ട   circular  താഴെ  കൊടുക്കുന്നു. 

Circular Circular


പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18-Disabilities

അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18 - ഓൺലൈൻ അപേക്ഷ അയക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ... 

CIRCULAR

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  PROFORMA 2   
21 / 06/ 2017  ന് സമർപ്പിക്കണം .
PROFORMA 2

Monday, 19 June 2017


ATTENTION ALL Headmasters

It has come to the notice of this office that many schools are still purchasing vegetables from open markets which are infested with poisonous pesticides and chemicals. This is in violation of the instructions issued by this office as per Circular No.NM1.39000/2017/DPI dated 30.05.2017 and in Circular No.NM.A1-40001/2017/DPI dated 12.06.2017. 

DDEs , DEOs and AEOs shall take urgent immediate steps to ensure that schools purchase clean and fresh vegetables which are free from harmful and poisonous pesticides. Vegetables shall be purchased from  Horticorp shops and for this, schools can enter into an agreement with Horticorp authorities for supplying vegetables on regular basis. Locally cultivated ( in homes, farmlands, etc) vegetables free from pesticides may also be purchased. Schools shall be asked to set up vegetable gardens (kitchen gardens) utilizing the financial assistance given by Agricultural Offices (Rs.5000/-). PTA, LSGD institutions, NGOs, etc can be involved to play an important role in these efforts. Awareness programmes may be organized at sub-district levels highlighting the importance of vegetable gardens at schools and homes. Parents of children availing noon meal may be requested to come forward and co-operate with this initiative. 

As all of you are aware, we are committed to provide clean, nutritive and healthy meal to our children utilizing whatever limited resources we have. Nothing can stop us from this endeavor. "Children's health is Nation's wealth'- this is our motto. We all should work towards nurturing a healthy generation of young men and women on whose shoulders the future of nation rests.  

DDEs, DEOs and AEOs  shall with the co-operation of school PTAs and School Noon Feeding Committees take immediate necessary steps to ensure that schools under their jurisdiction purchase  clean and fresh vegetables from horticorp shops or from locally available sources.


These instructions shall be carried out immediately and a consolidated report regarding the steps taken in each district shall be furnished to this office on or before 22.06.2017 without fail. 


By the exclusive orders of Director of Public Instruction


          


ഡിപ്പാർട്ട് മെൻറ്   ക്വാട്ടയിൽ  ബി .എ ഡ് കോഴ്സിന് അപേക്ഷ  ക്ഷണിച്ചു നോട്ടിഫിക്കേഷൻ  താഴെ കൊടുക്കുന്നു.

Saturday, 17 June 2017


Inspire Award 


2017-18  വർഷത്തെ ഇൻസ്പയർ അവാർഡ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 30 ആണ്. കുട്ടികളുടെ നോമിനേഷന്റെ കൂടെ ഇൻസ്പെയർ എക്സിബിഷൻ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ സിനോപ്‌സിനും പി.ഡി.എഫ് ഫോർമാറ്റിൽ E-MIAS വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകൾ അടിയന്തിരമായും രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.രെജിസ്ട്രേഷൻ  എടുക്കുന്ന  സ്കൂളുകളുടെ  ലിസ്റ്റ്  താഴെ  കൊടുക്കുന്നു 
വളരെ അടിയന്തിരം 

 എയ്ഡഡ് സ്കൂൾ യൂണിഫോം വിതരണം സംബന്ധിച്ച്  പ്രധാനാദ്ധ്യാപകരുടെ അക്കോണ്ടിലേക്കു ട്രാൻസ്ഫർ ചെയ്ത തുക സിക്സ്ത് വര്‍ക്കിംഗ്‌ ഡേ കണക്കു പ്രകാരം ഉള്ള കുട്ടികള്‍ക്ക് ആവശ്യമുള്ളത്ര തുക എത്രയും പെട്ടന്ന് പിൻവലിച്ചു യൂണിഫോമായോ പണമായോ വിതരണo ചെയ്ത് ധനവിനിയോഗപത്രം 21/06/2017 ന് മുമ്പ് ഓഫിസില്‍ സമര്‍പിക്കേണ്ടതാണ്.

Friday, 16 June 2017

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള  ടോള്‍ ഫ്രീ നമ്പര്‍  

ചൈല്‍ഡ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ "1098" എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്

എല്ലാ സ്കൂളുകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കേണ്ടതാണ്.


കണ്ണൂര്‍ ജില്ലയിലെ അധ്യാപകര്‍ക്ക്‌ 2017 ജൂലൈ 1 ന് (ശനിയാഴ്ച) കണ്ണൂര്‍ ശിക്ഷക്ക് സദന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കാലാവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണവും എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നതാണ് ജില്ലയിലെ എല്ലാ" ഗവണ്മെന്റ് സ്കൂളുകളില്‍ നിന്നും"ഉത്തരവാദപ്പെട്ട ഒന്നോ രണ്ടോ അധ്യാപകര്‍ പ്രസ്തുത പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

        പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപദ്ധതി യിലൂടെ  പഠന  നിലവാരം ഉയർത്തുന്നതുമായി  ബന്ധപ്പെട്ട നിർദ്ദേശങ്ങൾ  അടങ്ങിയ  circular താഴെക്കൊടുക്കുന്നു .നിര്‍ദേശങ്ങള്‍എല്ലാ പ്രധാനധ്യപകരും പകര്‍പ് എടുത്തു ഫയലില്‍ സൂക്ഷിക്കേണ്ടതാണ്.

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

സ്കൂള്‍ വാഹനങ്ങളുടെ ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് എല്ലാ പ്രധാധ്യായപകരും ഓഫിസില്‍ സമര്പിക്കേണ്ടതാണ്. സ്കൂള്‍ വാഹനങ്ങള്‍ ഇല്ലാത്തവര്‍ സ്കൂള്‍ വാഹനങ്ങള്‍ ഇല്ല എന്ന് രേഖ മൂലം അറിയിക്കേണ്ടതാണ്.

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക്‌ // 

ഗണിതം സയൻസ് , സോഷ്യൽ     സ്പോർട്സ് & ഗെയിംസ് , വർക്ക് എക്സ്പീരിയൻസ്   ക്ലബ്ബുകളുടെ ജനറൽ ബോഡി യോഗം  24 -6 -2017 ശനിയാഴ്ച  രാവിലെ  10  മണിക്ക് തളിപ്പറമ്പ സൗത്ത്  ബി.ആർ സി യിൽ  വെച്ചു  നടക്കുന്നതാണ് ബന്ധപ്പെട്ട  പ്രധാനാദ്ധ്യാപകർ  സ്കൂൾ തല കൺവീനർമാരെ  വിവരമറിക്കേണ്ടതാണ്.